കർമ്മം

കർമ്മമാണ് ഈശ്വരൻ എന്ന് ഭഗവാൻ ചിന്താലയേശൻ  എപ്പോഴും പറയുമായിരുന്നു. ആശ്രമത്തിൽ വരുന്ന പലരോടും അദ്ദേഹം ജോലിയെക്കുറിച്ച് സംസാരിക്കുമായിരുന്നു.. ജോലിയിൽ ശ്രദ്ധിക്കണം, അത് കർമ്മമാണ്, അത് തന്നെയാണ് ഈശ്വരൻ എന്ന് പറയാറുണ്ട്.. ഒരുപാട് നേരം സംസാരിച്ചിരുന്നാൽ അദ്ദേഹം പറയും, പോകണം , ഒരുപാട് ഉത്തരവാദിത്വം ഉണ്ട്, പോയി അതൊക്കെ ചെയ്യൂ.. ഉത്തരവാദിത്വങ്ങൾ ശരിയായി നിർവഹിക്കുന്നതാണ് ശരിയായ പ്രാർത്ഥന എന്നും ഭഗവാൻ എപ്പോഴും പറയാറുണ്ടായിരുന്നു..സ്വന്തം ജീവിതചര്യയിൽ കൂടി തന്നെ ഭഗവാൻ കർമ്മത്തിൻറെ മഹത്വം മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. കൗമാരകാലത്ത് തന്നെ സ്വന്തം ജോലികൾ ചെയ്തു  അതിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മറ്റുള്ളവർക്ക് ഉള്ള ദാനധർമ്മങ്ങളും സ്വന്തം ആശ്രമ ചെലവുകളും അദ്ദേഹം നടത്തിയിരുന്നു.. റബർ ടാപ്പിംഗ് കത്തികൾ, മറ്റ് പണിയായുധങ്ങൾ, സമീപത്ത് നിർമ്മിച്ചു വന്നിരുന്ന തുറന്നജയിലിൻറെ  നിർമ്മാണ തൊഴിലുകൾ എന്നീ ജോലികൾ ചെയ്ത് കിട്ടിയിരുന്ന വരുമാനത്തിനൻറെ സിംഹഭാഗവും അദ്ദേഹം  ദാനം നൽകിയിരുന്നു… തനിക്ക് ആവശ്യമുള്ള ആഹാരം തയ്യാറാക്കുന്ന കൂട്ടത്തിൽ സ്വാമി ആശ്രമത്തിൽ എത്തുന്നവർക്കു കൂടി ആഹാരം തയ്യാറാക്കി കൊണ്ടിരുന്നു..